കേരളത്തിലെ ബിസിനസുകളെ ഇന്ത്യയിലേക്കും ലോകത്തേക്കും എത്തിക്കുന്ന AI മാർക്കറ്റിംഗ് സംവിധാനങ്ങൾ.
കേരളത്തിലിരുന്ന് ഒരു അമേരിക്കൻ ഫിൻടെക് കമ്പനിയുടെ വരുമാനം 0.5 മില്യൺ ഡോളറിൽ നിന്ന് 16 മില്യൺ ഡോളറിലേക്ക് എത്തിച്ച ടീമിനെ നയിച്ചു. മുൻ ബിസിനസ് എഡിറ്റർ. ഇപ്പോൾ തിരുവനന്തപുരത്ത്, കേരളത്തിൽ എവിടെയും വരും. കേരളത്തിനു പുറത്ത് കസ്റ്റമർ വേണ്ട കേരള സ്ഥാപനങ്ങൾക്ക് അതേ സംവിധാനങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നു.
കേരളത്തിൽ നിന്ന് ലോകത്തേക്ക്. ഞാൻ നേരിട്ടു ചെയ്തത്.
Zil Money / OnlineCheckWriter
കേരളത്തിലിരുന്ന് വളർത്തിയ അമേരിക്കൻ ഫിൻടെക്. നാലു വർഷത്തിൽ വരുമാനം 32 മടങ്ങ്, മാസം 50,000 ഡോളറിൽ താഴെ മാർക്കറ്റിംഗ് ചെലവിൽ. പൂജ്യത്തിൽ നിന്ന് 22 പേരുടെ ടീം. (കേസ് സ്റ്റഡി ഇംഗ്ലീഷിൽ)
Kerala PSC Prep
ദിവസവും നൂറുകണക്കിന് കണ്ടന്റ് തനിയെ പ്രസിദ്ധീകരിക്കുന്ന മലയാളം-ഇംഗ്ലീഷ് പഠന സൈറ്റ്. ഗൂഗിൾ ശിക്ഷിച്ചു. അതിൽ നിന്നു പഠിച്ചത്. (ഇംഗ്ലീഷിൽ)
വീഡിയോ, അഫിലിയേറ്റ് പൈപ്പ്ലൈനുകൾ
പല AI മോഡലുകൾ ചേർന്നു തീരുമാനിക്കുന്ന കണ്ടന്റ്, മലയാളം ശബ്ദത്തിലുള്ള യൂട്യൂബ് ഷോർട്ട്സ്, ഞാനില്ലാതെ ഓടുന്ന ഷെഡ്യൂളുകൾ. നിശ്ശബ്ദമായി നിലച്ചു പോയ മാസങ്ങൾ ഉൾപ്പെടെ. (ഇംഗ്ലീഷിൽ)
ആർക്കുവേണ്ടി
- കേരളത്തിൽ വിജയിച്ചു, ഇനി ഇന്ത്യ വേണം. ജ്വല്ലറി, ഭക്ഷ്യോത്പന്നങ്ങൾ, ആയുർവേദം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം. ബ്രാൻഡ് നാട്ടിൽ അറിയാം. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കണ്ടന്റും വിതരണവും അളവും ഇനിയും ഉണ്ടാക്കിയിട്ടില്ല.
- ഗൾഫിലേക്കോ അമേരിക്കയിലേക്കോ വിൽക്കുന്നവർ, വിൽക്കാൻ ആഗ്രഹിക്കുന്നവർ. IT സേവനങ്ങൾ, എക്സ്പോർട്ട്, ടൂറിസം, ഫിൻടെക്. ഈ ജോലി ഞാൻ നാലു വർഷം കേരളത്തിലിരുന്ന് ഒരു അമേരിക്കൻ കമ്പനിക്കു വേണ്ടി ചെയ്തു.
- ഉടമ തന്നെ നടത്തുന്ന സ്ഥാപനങ്ങൾ, ആദ്യ ചുവട്. സ്വയം മുതലാകുന്ന ഒരൊറ്റ ചാനൽ, സത്യസന്ധമായി അളന്ന്. വലിയ ടീം വേണ്ട, വലിയ ബജറ്റും വേണ്ട.
എന്തു ചെയ്തു തരും
- ഓഡിറ്റ്, രണ്ടാഴ്ച, നിശ്ചിത ഫീസ്. ഇപ്പോൾ എവിടെ പണം ചോരുന്നു, ഗൂഗിളിൽ എന്ത് അപകടമുണ്ട്, എന്ത് AI കൊണ്ടു ചെയ്യാം, എന്തു ചെലവു വരും. ചെലവു കണക്കാക്കിയ പദ്ധതിയോടെ.
- ഉണ്ടാക്കി ഓടിച്ചു തരുന്ന റിട്ടെയ്നർ. കണ്ടന്റ്, വിതരണം, അനലിറ്റിക്സ്, മാസാന്ത റിപ്പോർട്ട്. ചെലവു പരിധിയും മനുഷ്യന്റെ പരിശോധനയും ഉൾപ്പെടെ.
- ഇന്ത്യ, ഗൾഫ്, അമേരിക്ക മാർക്കറ്റുകൾക്കുള്ള ഇംഗ്ലീഷ് കണ്ടന്റും PR-ഉം. Forbes, Entrepreneur, YourStory, ഗൾഫ് മാധ്യമങ്ങൾ. ഒരു ഫിൻടെക് CEO-യ്ക്കു വേണ്ടി ഇത് ആഴ്ചതോറും ചെയ്ത ടീമിനെ ഞാൻ നയിച്ചു.
- ബജറ്റ് എവിടെ ഇടണം. നിങ്ങളുടെ തന്നെ ചെലവു കണക്കുകളിൽ നിന്ന് ഏതു ചാനൽ ശരിക്കും മുതലാകുന്നു എന്ന് കാണിക്കുന്ന മോഡൽ. ഏറ്റവും വലിയ ചാനൽ ഏറ്റവും ദുർബലമായിരുന്നു എന്ന് ഒരിക്കൽ ഇതു കാണിച്ചു തന്നിട്ടുണ്ട്.
- ഉടമകൾക്കുള്ള രണ്ടു മണിക്കൂർ മലയാളം വർക്ക്ഷോപ്പ്. കേരളത്തിൽ എവിടെയും, നിങ്ങളുടെ ഓഫീസിലോ വ്യാപാരി സംഘടനയിലോ. AI കൊണ്ട് കേരളത്തിനു പുറത്തേക്കു വിൽക്കാൻ എന്തു ചെയ്യാം, എന്തു ചെലവ്, എവിടെ പാളും.
എന്തുകൊണ്ട് ഞാൻ
- ഞാൻ തന്നെ ഓടിക്കുന്ന സംവിധാനങ്ങൾ. വിൽക്കുന്നതെല്ലാം സ്വന്തം പണം മുടക്കി ഓടിച്ചു നോക്കിയതാണ്. ചെലവും പിഴവും കണക്കുകളായി കൈയിലുണ്ട്.
- എഡിറ്ററുടെ കണ്ണ്. ഒരു ബിസിനസ് ദിനപത്രത്തിന്റെ ഡെസ്ക് നടത്തിയിട്ടുണ്ട്. AI എഴുതുന്നതെല്ലാം പുറത്തുപോകും മുൻപ് വസ്തുത, ഉറവിടം, നിയമപരമായ അപകടം, ഗൂഗിൾ എന്തു വിചാരിക്കും എന്നിവ നോക്കും.
- പാളിയതും പറയും. വിജയം മാത്രം കാണിക്കുന്ന കൺസൾട്ടന്റ് യഥാർത്ഥ സാധ്യത മറയ്ക്കുന്നു. എന്റെ ഓരോ കേസ് സ്റ്റഡിയിലും എന്തു പൊട്ടി എന്നുണ്ട്.
കുറിപ്പുകൾ
-
AI നിങ്ങളുടെ ബിസിനസിന് വേണോ? ആറു മാസം കൊണ്ട് 4,800 വീഡിയോ ഉണ്ടാക്കി ഞാൻ പഠിച്ചത്
AI-യെപ്പറ്റി എല്ലാവരും പറയുന്നു. ഞാൻ അത് ആറു മാസം സ്വന്തം ചെലവിൽ ഓടിച്ചു നോക്കി. എന്തു ചെലവ് വന്നു, എന്തു പാളി, ഒരു കേരള ബിസിനസ് ഉടമ ആദ്യം ചെയ്യേണ്ട നാലു കാര്യങ്ങൾ.
തുടങ്ങാം
എന്തു വിൽക്കുന്നു, അടുത്തത് എവിടെ വിൽക്കണം, ഇതുവരെ എന്തു ചെയ്തു നോക്കി. ഇതു മൂന്നും പറയുക. ആദ്യത്തെ ഒരു മണിക്കൂറിന് ചാർജില്ല, കേരളത്തിൽ എവിടെയും നേരിട്ടോ ഫോണിലോ. ഒരുമിച്ചു ജോലി ചെയ്തില്ലെങ്കിലും എഴുതിയ ഒരു പദ്ധതിയോടെ തിരിച്ചു പോകാം.
മലയാളത്തിൽ എഴുതാം: hello@tahirhaneef.com. അല്ലെങ്കിൽ LinkedIn-ൽ. അല്ലെങ്കിൽ താഴെ.
ആദ്യ സംഭാഷണം ബുക്ക് ചെയ്യുക
മൂന്നു കാര്യം മതി. രണ്ടു പ്രവർത്തി ദിവസത്തിനകം ഞാൻ തിരിച്ചു വിളിക്കും.